
കളമശേരി: ഏലൂർ നഗരസഭയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണം നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മൂന്നാം വാർഡിലെ ഹിബ, ഹന, ഹയ സഹോദരിമാർക്കുൾപ്പെടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 102 വിദ്യാർത്ഥികൾക്കും കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്കും അവാർഡുകൾ നൽകി. ചെയർമാൻ എ.ബി.സുജിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എ.ഷെറീഫ്, ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ , ദിവ്യാനോബി, പി.എം. അയൂബ്, എസ്. ഷാജി, ചന്ദ്രികാ രാജൻ, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.