പെരുമ്പാവൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥിനികളുടേതടക്കം നാലു പെൺകുട്ടികളുടെ ബാഗിൽനിന്ന് മൊബൈൽ ഫോണുകൾ മോഷണം പോയി, തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് സർവകലാശാലയുടെ മുമ്പിലുള്ള സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. രണ്ടു പേർ പെരുമ്പാവൂരിലേക്കുള്ള ബസിൽ കയറാൻ തുടങ്ങുന്നതിനിടെ നോക്കിയപ്പോഴാണ് ബാഗിൽനിന്ന് മൊബൈൽഫോൺ മോഷണം പോയത് അറിയുന്നത്. ഈ സമയം സ്റ്റോപ്പിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പെൺകുട്ടികളും ബാഗ് പരിശോധിച്ചപ്പോഴാണ് തങ്ങളുടേയും ഫോണുകൾ നഷ്ടപ്പെട്ടത് അറിയുന്നത്. കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.