പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുറുപ്പംപടി ഡയറ്റ് ലാബ് സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, ഫെബിൻ കുര്യാക്കോസ്, ഡയറ്റ് പ്രിൻസിപ്പൽ ദീപ, ശ്രീകുമാരി, സന്തോഷ് പനച്ചിക്കൽ, ഫെജിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.