പെരുമ്പാവൂർ : പി.എം. ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി 6 കോടി 3 ലക്ഷം രൂപ ചെലവിൽ വെങ്ങോല -മഴുവന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റബ്ബർപാർക്ക് - ആലിൻചുവട് - ടാങ്ക് സിറ്റി - മേപ്രത്തുപടി -മങ്കുഴി റോഡിന്റെ നിർമ്മാണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, പി.യു.ഐ എക്സിക്യുട്ടീവ് എൻജിനീയർ കെ.ടി. സാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി എൽസൺ, താലൂക്ക് വികസനസമിതിഅംഗം എൽദോ മോസസ്, അസി. എക്സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.