കൊച്ചി: സമരങ്ങളിലൂടെയും ചർച്ചകളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എച്ച് .എം. എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് പറഞ്ഞു. 28, 29 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് വി .യു . ഹംസക്കോയ, പി .എം. മുഹമ്മദ് ഹനീഫ, ടോമി മാത്യു, ജോസഫ് ജൂഡ് തുടങ്ങിയവർ സംസാരിച്ചു.