പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് മന്നത്തു പത്മനാഭന്റെ 52-ാ മത് സമാധിദിനം ആചരിച്ചു. രാമായണപാരായണവും ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും നടന്നു. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ടി.എൻ. ദിലീപ്കുമാർ, യൂണിയൻ സെക്രട്ടറി രഞ്ജിത്ത് എസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയന് കീഴിൽ വരുന്ന കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു.