പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ക്ഷേത്രോപദേശകസമിതിയെ തിരഞ്ഞെടുത്തു. തിരൂവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ ജ്യോതിയുടേയും സബ് ഗ്രൂപ്പ് ഓഫീസർ അശോക് കുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു രണ്ട് വർഷത്തേക്കുള്ള സമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി. ടി. ജവഹറും വൈസ് പ്രസിഡന്റായി പി.എസ്. ഗോപാലകൃഷ്ണൻനായരും സെക്രട്ടറിയായി പി. അനിൽകുമാറും അടങ്ങിയ 13 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.