അങ്കമാലി: അങ്കമാലി ജീവധാര ഫൗണ്ടേഷൻ പത്താംവാർഷികവും കുടുംബസംഗമവും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി അദ്ധ്യക്ഷത വഹിച്ചു. റോജി എം, ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ. ജോയി, എലിയാസ് മാർ അത്താനിയോസ് മെത്രാപ്പൊലീത്ത, ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ, സെക്രട്ടറി റോയ് പി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.