കാലടി: മരോട്ടിച്ചോട്ടിൽ പെരിയാർ റൈസ് മില്ലിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് സംഭവം. അങ്കമാലി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽനിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീ പൂർണമായും അണച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അസി.സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ പി.വി. പൗലോസ്, എൻ.കെ. സോമൻ, ബെന്നി അഗസ്റ്റിൻ, ബൈജു ടി.ചന്ദ്രൻ, റെജി .എസ്.വാരിയർ, വിനു വർഗീസ്, രഞ്ജിത്ത്കുമാർ, രാഹുൽ വി.ആർ, ഷിഫിൻ.എ.പി, റെനീഷ്.ടി.ആർ.എന്നിവർ ചേർന്നാണ് തീയണച്ചത്.