കൊച്ചി: പറയുന്നവരെയും കേൾക്കുന്നവരെയും ഒരു പോലെ സംരക്ഷിക്കുന്ന വാക്കുകളാണ് ഉപനിഷത്തിൽ സമാഹരിച്ചിരിക്കുന്നതെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാക്കൃഷ്ണൻ പറഞ്ഞു.
വൈറ്റില രാമകൃഷ്ണമഠത്തിൽ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപനിഷത്ത് വചനങ്ങൾ കൊണ്ട് ഈശ്വരാനുഭവം കാണിച്ചുതന്ന ആദ്ധ്യാത്മീകാചാര്യനാണ് ശ്രീരാമകൃഷ്ണ പരമഹംസർ. ആചാര്യ ശ്രേഷ്ഠൻമാരുടെ സന്ദേശം പുതുതലമുറയിലേയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. മഠാധിപതി സ്വാമി ഭുവനാത്മാനന്ദ മഹാരാജ്, സ്വാമി മഹാ വൃതാനന്ദാ, സ്വാമി മാഹിസ്ഥാനന്ദ , കൗൺസിലർ മേഴ്‌സി ടീച്ചർ , സി.ജി.രാജഗോപാൽ, സേവക് കെ. കേശവദാസ് എന്നിവർ പങ്കെടുത്തു.