bridge
താത്കാലിക പാലം തകർന്നപ്പോൾ

കാലടി : ശിവരാത്രി മണപ്പുറത്തേക്ക് പോകുന്നതിനുള്ള ജങ്കാറിലേക്ക് കയറുന്നതിനുള്ള താത്കാലിക പാലത്തിന്റെ മരപ്പലകൾ ഇളകിയുണ്ടായ അപകടത്തിൽ സ്ത്രീ വെള്ളത്തിൽ വീണു. വൈകിട്ട് ആറോടെയാണ് സംഭവം. നിർമ്മാണത്തിലെ ബലക്ഷയമാണ് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മറ്റുള്ളവർ ചേർന്ന് സ്ത്രീയെ രക്ഷപെടുത്തി. പരിക്കില്ല. രണ്ട് മണിക്കൂറെടുത്ത് പാലം ബലപ്പെടുത്തിയാണ് തുടർയാത്ര അനുവദിച്ചതെന്ന് ശിവരാത്രി ആഘോഷ കമ്മിറ്റി അറിയിച്ചു.