മരട്: ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് ചമ്പക്കര പ്രൈമറി ഹെൽത്ത് സെന്ററിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട കോഴഞ്ചേരി മൈലന്തറ സ്വദേശി സ്മൃതിക്കാട്ട് സനോജ് എബ്രഹാം (45) ആണ് അറസ്റ്റിലായത്. മന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.