മൂവാറ്റുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ-സാമൂഹിക പരിപോഷക പദ്ധതിയായ റൈസിന്റെ ഭാഗമായി നടത്തുന്ന സൗജന്യ സിവിൽ സർവീസ് മത്സര പരീക്ഷാപരിശീലനത്തിന്റെ പാർലമെന്റുതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ പരീശീലന പരിപാടിയുടെ മൊബൈൽആപ്പ് ഉദ്ഘാടനം ചെയ്തു.
എ.എൽ.എസ് ഡയറക്ടർ ജോജോ മാത്യു, പ്രോഗ്രാം ചീഫ് കോ ഓർഡിനേറ്റർ ഡോ. ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലുള്ള എട്ടാംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്തുന്ന സൗജന്യപരിശീലന പദ്ധതിയിൽ നാലായിരത്തോളം കുട്ടികൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ എം.പി. ഓഫീസുമായി ബന്ധപ്പെടണം.