നെടുമ്പാശേരി: യുക്രെയിനിൽ നിന്ന് 25 മലയാളി വിദ്യാർത്ഥികൾ കൂടി മടങ്ങിയെത്തി. ഇന്നലെ രാവിലെ 8.35ന് ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ വിസ്താര വിമാനത്തിൽ 23പേരും ഉച്ചയ്ക്ക് 1.30ന് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. ഇവർ തിങ്കളാഴ്ച്ച ഡൽഹിയിൽ എത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ 78 വിദ്യാർത്ഥികളാണ് യുക്രെയിനിൽ നിന്ന് നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിക്കാൻ സർക്കാർ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.