
തൃക്കാക്കര: രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രാജഗിരി ബിസിനസ് ലീഗ് 6-ാമത് ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന് തുടക്കമായി. അഞ്ചാം തീയതി വരെ കാക്കനാട് രാജഗിരി കാമ്പസിലെ ബാസ്‌ക്കറ്റ്‌ബാൾ കോർട്ടിലാണ് മത്സരങ്ങൾ നടക്കുക. വീൽച്ചെയർ ബാസ്‌ക്കറ്റ്‌ബാൾ പ്രദർശന മത്സരം നടന്നു. ലീഗിൽ ഇന്ത്യയിലെ മുൻനിര കോർപ്പറേറ്റ് ടീമുകളായ ഇ.വൈ, ടി.സി.എസ്, ടി.ജി.എസ്, ഇൻഫോസിസ്, ഫ്രാഗൊമെൻ, ആർ.ആർ.ഡി എന്നിവർ മാറ്റുരയ്ക്കും. ഫൈനൽ മത്സരങ്ങൾ ലീഗിന്റെ അവസാന ദിനമായ അഞ്ചിന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്