അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) അങ്കമാലി മേഖലാ പ്രവർത്തനവർഷ ഉദ്ഘാടനവും സംസ്ഥാന ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഇന്ന് നടക്കും. വൈകിട്ട് 6ന് തുറവൂർ അങ്കമാലി കൺവെൻഷൻ സെറ്ററിൽ നടക്കുന്ന യോഗത്തിൽ മേഖല പ്രസിഡന്റ് റിജോ തുറവൂർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻ്റ് റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ, സംസ്ഥാന കമ്മിറ്റിഅംഗം ശ്രീജിത്ത് ശിവറാം, ജില്ലാ സെക്രട്ടി സജി മാർവൽ, ജില്ലാ വൈസ് പ്രസിഡന്റ് എൽദോ ജോസഫ്, ജില്ലാ ട്രഷറർ രജീഷ് എ.എ എന്നിവർക്ക് സ്വീകരണം നൽകും. നൈറ്റ് മ്യൂസിക്, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.