മുളന്തുരുത്തി: പൈങ്ങാരപ്പിള്ളി വെട്ടത്ത് ബാലഭദ്രാ ക്ഷേത്രത്തിൽ കലശാഭിഷേകം ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.15 ന് സർപ്പത്തിന് നൂറുംപാലും സർപ്പം പാട്ട്, വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക്. ദീപാരാധനയെ തുടർന്ന് താലംവരവ്. നാളെ രാവിലെ ഒമ്പതിന് ശ്രീബാലഭദ്രയ്ക്ക് ബ്രഹ്മ കലശം,തുടർന്ന് ഉപദേവന്മാർക്ക് കലശാഭിഷേകം, 11.30ന് നടയ്ക്കൽ പറയെടുപ്പ്, 12 ന് ഉത്രട്ടാതി ഊട്ട്,7.30ന് സേവാമൂർത്തികൾക്ക് പൂജ.