ആലുവ: എടയപ്പുറം ഗവ. എൽ.പി സ്‌കൂളിൽ ശാസ്ത്ര ദിനാചരണവും പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരണവും കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. സോണിയ ശാസ്ത്രദീപം കൊളുത്തി.
പി.ടി.എ പ്രസിഡന്റ് റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുപുന്ന ഗോപിനാഥിന്റെ മാജിക്‌ഷോ ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ ഹിത ജയകുമാർ, ഷാഹിത അബ്ദുൾ സലാം, ജ്യോതി, അമൃത, ബാദിഷ, ഷിൻജു, രേഷ്മ ജിജീഷ്, സി.കെ. ജയൻ, സി.എസ്. അജിതൻ, വത്സല വേണുഗോപാൽ, ഹെഡ്മിസ്ട്രസ് എ.കെ. ഷീല, ഷീബ എന്നിവർ സംസാരിച്ചു.