ആലുവ: 'യുദ്ധം വേണ്ട,സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് നടത്തിയ ബഹുജന സിഗ്‌നേച്ചർ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ മെട്രോസ്റ്റേഷന് സമീപം ചലച്ചിത്രനടൻ ടിനി ടോം നിർവഹിച്ചു. യുദ്ധഭൂമിയിൽ ഭീതിയോടെ ദിനങ്ങൾ എണ്ണികഴിയുന്ന ഭാരതീയരെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ യുദ്ധവിരുദ്ധസന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീദേവി മധു അദ്ധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോൾ, സംസ്ഥാന സെക്രട്ടറി മിനി വർഗീസ്, ജില്ലാ സെക്രട്ടറിമാരായ ലിസി സെബാസ്റ്റ്യൻ, മുംതാസ്, സരള മോഹൻ, സെബ മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ എന്നിവർ സംസാരിച്ചു.