കുമ്പളം: കുമ്പളം -അരൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയ ആലപ്പുഴ സ്വദേശിയെ രക്ഷിച്ച് പനങ്ങാട് പൊലീസിന് കൈമാറിയ കുമ്പളം സ്വദേശികളായ കൈനിക്കാട്ട് നികർത്തിൽ ചന്ദ്രൻ, കളത്തിവീട്ടിൽ രതീഷ് എന്നീ മത്സ്യത്തൊഴിലാളികളെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിപക്ഷ ഉപനേതാവ് കെ. ബാബു എം.എൽ.എ ആദരിച്ചു. കുമ്പളം സൗത്ത് ജംഷനിൽ നടത്തിയ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മണി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്‌സൽ നമ്പ്യാരത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പൗവത്തിൽ, എം.ഡി. ബോസ്, പഞ്ചായത്ത് അംഗം ആതിര ശ്രീജേഷ്, സി.എം. നിസാർ, എൻ.എം. ബഷീർ, സണ്ണി തന്നിക്കോട്ട്, ജയപാലൻ, എം.ഡി. രവി, മധു കൊമരോത്ത്, ഫ്രാൻസിസ് മണോത്ത് എന്നിവർ സംസാരിച്ചു.