 
മൂവാറ്റുപുഴ: ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നൂറുകണകണക്കിന് പേർ ബലിതർപ്പണം നടത്തി. ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിൽ അർദ്ധരാത്രിമുതൽ ബലിതർപ്പണം തുടങ്ങി. ക്ഷേത്രം മേൽശാന്തി രാകേഷ് മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, പ്രമോദ് കെ.തമ്പാൻ, അഡ്വ.എൻ .രമേശ് എന്നിവർ നേതൃത്വം നൽകി.
 ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നിരവധി പേർ ബലിതർപ്പണം നടത്തി. ശിവരാത്രിപൂജാ ദർശനത്തിനുശേഷമാണ് ബലിയിടൽ ആരംഭിച്ചത്. ക്ഷേത്രത്തിലെ തീർത്ഥക്കരയിൽ പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിലാണ് ബലിതർപ്പണം നടത്തിയത്.  വെള്ളൂർക്കുന്നം ശിവക്ഷേത്രത്തിൽ നൂറുകണക്കണക്കിന് ഭക്തജനങ്ങൾ ബലിതർപ്പണം നടത്തി. ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിലാണ് പിതൃമോക്ഷത്തിനായി ബലിയിട്ടത്.  മൂവാറ്റുപുഴ ശിവൻകുന്ന് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നിരവധിപേർ ബലിതർപ്പണം നടത്തി. അർദ്ധരാത്രി ശിവരാത്രിപൂജാ ദർശനത്തിനുശേഷമാണ് ബലിയിടൽ ആരംഭിച്ചത്.  മുടവൂർ ചാക്കുന്നത്ത് ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുനുബന്ധിച്ച് നിരവധിപേർ ബലിതർപ്പണം നടത്തി.