നെടുമ്പാശേരി: പ്രാദേശിക വ്യവസായ സംരംഭങ്ങളെയും കർഷകരേയും പ്രോത്സാഹിപ്പിക്കുന്നതിനായി നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ മർച്ചന്റ്‌സ് ടവറിൽ നടത്തുന്ന അഗ്രോഫെസ്റ്റ് നാളെ (വെള്ളി) രാവിലെ ഒമ്പതിന് എം.എൽ.എമാരായ അൻവർ സാദത്ത്,റോജി. എം.ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ സി.പി. തരിയൻ, ജനറൽ കൺവീനർ എ.വി. രാജഗോപാൽ എന്നിവർ അറിയിച്ചു.
വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായി കർഷകർക്ക് സബ്‌സിഡി നിരക്കിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ, ഔഷധസസ്യങ്ങൾ അലങ്കാരച്ചെടികൾ, ജൈവവളങ്ങൾ, ജൈവകീട നാശിനികൾ, നാടൻ കിഴങ്ങ് വർഗങ്ങൾ തുടങ്ങിയവയുടെ പ്രദർശനമാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഫാർമേഴ്‌സ് സെന്ററിൽ ആരംഭിച്ച അഗ്രോ ക്ലിനിക്ക് ആത്മ അഗ്രികൾച്ചർ പ്രൊജക്ട് ഓഫീസർ ഷീലാപോൾ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. സി.പി. തരിയൻ, കെ.ബി. സജി, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, ടി.എസ്. മുരളി, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. പോൾസൺ, ബിന്നി തരിയൻ, ഗീത ജോഷി, മഞ്ജു സാബു, അനിൽ, പി.വി. സുലോചന, ഷൈനി ദേവസി എന്നിവർ പ്രസംഗിച്ചു.