ആലുവ: അന്തരിച്ച മുൻ സെക്രട്ടറി ടി.എൻ. സോമൻ അനുസ്മരണം സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, സി.പി.എം ഏരിയാസെക്രട്ടറി എ.പി. ഉദയകുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, കെ.കെ. അഷ്‌റഫ്, എം.ടി. നിക്‌സൺ, മനോജ് ജി. കൃഷ്ണൻ, എൻ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.