ആലുവ: പുരോഗമന കലാസാഹിത്യസംഘം ആലുവ മേഖലാ കമ്മിറ്റി സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലുവയിൽ സംഘടിപ്പിച്ച സാംസ്‌കാരികസന്ധ്യ ജില്ലാ പ്രസിഡന്റ് ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. സുലേഖ, എൻ.സി. ഉഷാകുമാരി, കെ. രവിക്കുട്ടൻ, എം.ആർ. സുരേന്ദ്രൻ, എം.വി. വിജയകുമാരി, ടി.എ. ഇബ്രാഹിംകുട്ടി, കെ.എ. രാജേഷ്, എസ്.എ.എം കമാൽ, സുനിൽ കടവിൽ, പോൾ വർഗീസ്, നിഷ രാജപ്പൻ, മാധവൻകുട്ടി നായർ എന്നിവർ സംസാരിച്ചു. ഡോ. മ്യൂസ് മേരി, സേവ്യർ പുല്പാട്, ഡോ. വി.പി. മാർക്കോസ്, പ്രൊഫ.വി. കേശവൻകുട്ടി, കാവ്യ അയ്യപ്പൻ, ഷാനവാസ് ആലുവ, അഷറഫ് മല്ലിശേരി എന്നിവരെ ആദരിച്ചു.