ആലുവ: ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ആലുവ മുനിസിപ്പൽ പ്രദേശങ്ങളിലും ചൂർണിക്കര പഞ്ചായത്തിലും കീഴ്മാട് പഞ്ചായത്തിലെ 1,2,3,17,18,19 വാർഡുകളിലും എടത്തല പഞ്ചായത്തിന്റെ പലഭാഗങ്ങളിലും യു.സി കോളേജ് പരിസരങ്ങളിലും നാളെ പകൽ ശുദ്ധജലവിതരണം പൂർണമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.