മൂവാറ്റുപുഴ: നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ രോഗനിർണയക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു അദ്ധ്യക്ഷത വഹിച്ചു. വയോമിത്രം പ്രോജക്ട് കോഓർഡിനേറ്റർ നിഖിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അഷ്‌റഫ്‌, പി.വി. രാധാകൃഷ്ണൻ, പി.എം. സലിം നിജില ഷാജി, ഫൗസിയ അലി, ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ആൻ ഷാരോൺ കാപ്പൻ, അഹല്യ, റോബിൻസൺ, സുജ ജാമറിൻ, നവ്യാദാസ്, ആര്യസിൻ എം, അഖിൽ ടോം, ബിസ്മിത യൂനസ്,പി ശ്രീലക്ഷ്മി, ഡിവൈൻ തോമസ്, ജോയ്സ് ജോൺ എന്നിവർ സംസാരിച്ചു.