 
കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി. മുഖ്യാതിഥിയായ ബെന്നി ബഹനാൻ എം.പി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡർ മാനസി രമേശ് കേഡറ്റുകളെ നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, കാലടി എസ്.എച്ച്.ഒ ബി. സന്തോഷ് , ഷാബു പി. എസ്, പി.ടി.എ പ്രസിഡന്റ് ജോയ് അവോക്കാരൻ, മാനേജർ വിജി വി.ബി, പ്രിൻസിപ്പൽ ആർ. ഗോപി, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.