m
മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ കാമ്പയിന്റെ പെരുമ്പാവൂർ നിയോജകമണ്ഡത്തിലെ ഉദ്ഘാടനം ഇ.വി.നാരായണൻ വെങ്ങോലയും നഗരസഭാ അദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈനും ചേർന്ന് നിർവഹിക്കുന്നു

കുറുപ്പംപടി: യുദ്ധം വേണ്ട-സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പു ശേഖരണ കാമ്പയിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നടന്ന സിഗ്നേച്ചർ കാമ്പയിനും ഉക്രൈൻ രക്തസാക്ഷി നവീൻ അനുസ്മരണവും ഇ.വി.നാരായണൻ വെങ്ങോലയും നഗരസഭാ അദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, ഷാജി സലിം, പുഷ്പ വർഗീസ്, ജെസി ബേബി, രോഷ്നി എൽദോ, ലക്ഷ്മി രാജു, സാലി ബിജോയ്, സിന്ധു ശശി, സിന്ധു അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.