ആലങ്ങാട്: ശിവരാത്രിയോടനുബന്ധിച്ച് ആലങ്ങാട് കോട്ടപ്പുറം ഇരവിപുരം മഹാദേവ ക്ഷേത്രത്തിൽ തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി വി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ പഞ്ചഗവ്യം, നവകാഭിഷേകം, സഹസ്രകലശം, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടന്നു. വരാപ്പുഴ തിരുമുപ്പം മഹാദേവ ക്ഷേത്രത്തിൽ പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം എന്നിവ നടന്നു. രാജേഷ് കുമാർ എമ്പ്രാന്തിരി കാർമികനായി.