ആലങ്ങാട്: അംഗപരിമിതിമൂലം അവശതയനുഭവിക്കുന്ന മാഞ്ഞാലിക്കടവ് നാലുസെന്റ് കോളനിയിൽ പൂങ്കുഴിപ്പറമ്പിൽ സന്തോഷിന് ജില്ലാ പഞ്ചായത്ത് ഇലക്ട്രോണിക് വീൽചെയർ നൽകി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ കൈമാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസാമോളി, അംഗങ്ങളായ വി.പി. അനിൽകുമാർ, കെ.എസ്. ഷഹന, കെ.ആർ. രാമചന്ദ്രൻ, എം. അനിൽകുമാർ, പഞ്ചായത്ത് അംഗം ടി.എ. മുജീബ്, എൻ.എസ്. സദാനന്ദൻ, പി.എം. അൻസാരി എന്നിവർ പങ്കെടുത്തു.