വൈപ്പിൻ: നിയന്ത്രണംവിട്ട കാർ ക്ഷേത്രമൈതാനിയിലേക്ക് പാഞ്ഞുകയറി ആനപ്പന്തലിന്റെ കുറ്റിയിടിച്ച് തകർത്തു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രമൈതാനിയിലാണ് സംഭവം. തെക്കേ ചേരുവാരത്തിന്റേതാണ് ഉത്സവത്തിനായി തയ്യാറാക്കിയ ആനപ്പപന്തൽ. വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാനപാതയിൽ പള്ളത്താംകുളങ്ങര തെക്കേ വളവിൽ എത്തിയ കാർ ഇവിടെ വളവുണ്ടെന്നറിയാതെ നേരെ മൈതാനിയിലേക്ക് കയറുകയായിരുന്നു.