വൈപ്പിൻ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രി കുഴുപ്പിള്ളി ചെറുവൈപ്പ് തെക്ക് മാറിയാണ് അപകടം. ഓട്ടോ ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കുഴുപ്പിള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ഓട്ടോറിക്ഷകളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. രണ്ട് വണ്ടികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.