മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാളകം മേഖലയിലെ ഭക്തസംഘടനകളുടെ സഹകരണത്തോടെ വാളകം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിവരുന്ന സുവിശേഷയോഗം പഞ്ചായത്തിലെ 5 പള്ളികളിൽ വച്ച് ആറാംതീയതിവരെ നടത്തും. സുവിശേഷയോഗം തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ജോർജ് വർഗീസ് പരുന്തുംപ്ലാവിൽ, സെക്രട്ടറി ബിജു ചുണ്ടയിൽ എന്നിവർ അറിയിച്ചു.