 
ആലുവ: ജനകീയാടിത്തറ വിപുലമാക്കാനും മൂന്നാമതും ഭരണം പിടിക്കാനും ഏത് ഹീനതന്ത്രവും പയറ്റാനുള്ള സി.പി.എം ശ്രമങ്ങൾ മുസ്ലിംലീഗിന് മുന്നിൽ വിലപ്പോവില്ലെന്ന് മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി പറഞ്ഞു. സ്വത്വരാഷ്ട്രീയം സാമൂഹൃ പുരോഗതിക്ക് എന്ന പ്രമേയത്തിൽ 26ന് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആലുവയിൽ നടത്തിയ പ്രഭാഷക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ രാഷ്ട്രീയശക്തിയെ തകർക്കുക എന്നത് എക്കാലത്തും സി.പി.എമ്മിന്റെ ലക്ഷ്യമാണ്. ഐ.എൻ.എലിന് മന്ത്രിസ്ഥാനം നൽകിയാൽ ലീഗ് അണികൾ ആ പാർട്ടിയിലേക്ക് ഒഴുകുമെന്നാണ് സി.പി.എം കരുതിയത്. നീക്കം വിജയിച്ചില്ലെന്നാണ് പാർട്ടി സമ്മേളനത്തിന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, പി.എ. റഷീദ്, എൻ.പി. അബ്ദുസമദ് പൂക്കാട് എന്നിവർ ക്ലാസിന് നേതൃത്വംനൽകി.
മുസ്ലിംലീഗ് ഉന്നതാധികാരസമിതി അംഗം വി.കെ. ഇബ്രാഹിംകുഞ്ഞ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.എ. മുഹമ്മദ് ആസിഫ്, ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി ഹംസ പാറക്കാട്, വർക്കിംഗ് പ്രസിഡന്റ് വി.ഇ. അബ്ദുൾ ഗഫൂർ, സെക്രട്ടറിമാരായ പി.എ. അഹമ്മദ് കബീർ, പി.കെ. ജലീൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ. സലീം, ജനറൽ സെക്രട്ടറി കെ.പി. ജലീൽ, റെജി തടിക്കാട്, ഹനീഫ പത്തനംതിട്ട, നിസാർ പാഴേരി എന്നിവർ സംസാരിച്ചു.