മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ജലജീവൻ പദ്ധതിക്കായി 433 കോടി രൂപ അനുവദിച്ചു. പുതിയ കുടിവെള്ള പദ്ധതിക്കും വിവിധ ജലവിതരണ പദ്ധതികളുടെ നവീകരണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. പൈപ്പുകൾ മാറ്റുന്നതിനാണ് പദ്ധതിയുടെ പ്രഥമ പരിഗണന. പദ്ധതി നടപ്പിൽ വരുന്നതോടെ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യഥേഷ്ടം കുടിവെള്ളമെത്തും. പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിക്ക് പകരം നഗരസഭയിൽ മറ്റ് പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകി.