കളമശേരി: ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരം ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ ആരംഭിച്ചു.ആദ്യ മത്സരത്തിൽ സീലാന്റും ബൈസാന്റനും ഏറ്റുമുട്ടി. ബൈ സാന്റൻ 3.0 ന് വിജയിച്ചു. കളിയുടെ 12-ാം മിനിറ്റിൽ ബൈ സാന്റനിന്റെ ആകാശ് അശോകും 55-ാം മിനിട്ടിൽ ബി. ഉണ്ണിക്കൃഷ്ണനും 76 -ാം മിനിറ്റിൽ എ.എ. അൽഅമീനും ഗോൾ നേടി. ഇന്ന് നടക്കുന്ന മൽസരത്തിൽ സെട്രൽ എക്സൈസ് ഗോൾഡൻ ത്രെഡ് എഫ്.സിയെ നേരിടും.