
കൊച്ചി: സംസ്ഥാനങ്ങളുടെ അധികാരങ്ങളിലും അവകാശങ്ങളിലും കടന്നു കയറുകയും സാമ്പത്തികമായി ദുർബലപ്പെടുത്തുയും ചെയ്യുന്ന കേന്ദ്രനയങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പിയിതര സർക്കാരുകൾ കൂട്ടായി അവകാശപത്രിക തയ്യാറാക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബി.ജെ.പിയിതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.