swapna

കൊച്ചി: രണ്ടു ശബ്ദരേഖകൾ ആസൂത്രിതമായിരുന്നെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, പി.ആർ. സരിത്‌കുമാർ എന്നിവരെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് ഇരുവരെയും വിളിച്ചുവരുത്തുകയായി​രുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നുമുള്ള ശബ്ദരേഖ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നെന്ന് സ്വപ്ന എൻ.ഐ.എയോട് ആവർത്തിച്ചെന്നാണ് വിവരം. ശിവശങ്കറിന് പുറമെ മറ്റാരുടെയെങ്കിലും സമ്മർദ്ദമുണ്ടായോയെന്നും എൻ.ഐ.എ ചോദിച്ചു. ശിവശങ്കറിന്റെ പുസ്തകം സംബന്ധിച്ച് പ്രതികരിക്കവേ, ഒളിവിൽ പോയപ്പോഴും ജയിലിൽ കഴിഞ്ഞപ്പോഴും പുറത്തുവിട്ട ശബ്ദരേഖകൾ ആസൂത്രിതമെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.