മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ യു.പി സ്കൂൾ വിദ്യാർത്ഥികളുടേയും വനിതകളുടേയും വായന മത്സരവിജയികളെ പ്രഖ്യാപിച്ചു.പത്തുപേർവീതം ജില്ലാതല വായനമത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹരായി. യു.പി വായന മത്സരവിജയികൾ ആൻമരിയബാബു- പെരുമ്പടവം പബ്ലിക് ലൈബ്രറി. വിഷ്ണു കെ.ആർ- പാമ്പാക്കുട പബ്ലിക് ലൈബ്രറി, ചിന്മയ ബിജു - പെരുമ്പടവം പബ്ലിക് ലൈബ്രറി. അമേയ എൽദോസ് - മേക്കടമ്പ് പബ്ലിക് ലൈബ്രറി, സ്റ്റീവോ തോമസ് , അൽഫോൻസാ വർഗീസ് - ഇരുവരും പാമ്പാക്കുട പബ്ലിക് ലൈബ്രറി, ഐറിൻ സാബു - കദളിക്കാട് നാഷണൽ ലൈബ്രറി, ഹരികൃഷ്ണ സുനിൽ- വാളകം പബ്ലിക് ലൈബ്രറി , എസ്. പാർവതി - പെരുമ്പടവം പബ്ലിക് ലൈബ്രറി, ദേവിനന്ദ ഷാജു- മഹാത്മജി ലൈബ്രറി വടകര.
വനിതാ വായനമത്സര വിജയികൾ: ജയശ്രീ എം.കെ - ചിന്ത പബ്ലിക് ലൈബ്രറി കിഴുമുറി, എൽബി ജിബിൻ- മീങ്കുന്നം പബ്ലിക് ലൈബ്രറി, നിഷ എം.കെ - രാമമംഗലം പഞ്ചായത്ത് ലൈബ്രറി, രശ്മി ശശി - കോസ്മോലൈബ്രറി കല്ലൂർക്കാട്, ബൾക്കീസ് വി.ബി - ഭാവന ലൈബ്രറി മാനാറി, താഹിറ അഫ്സൽ - ഇ.കെ. നായനാർ ലൈബ്രറി പെരിങ്ങഴ, ബ്ലസിമോൾ പ്രിൻസ് - കദളിക്കാട് നാഷണൽ ലൈബ്രറി, അനന്യ കെ. വിൽസൻ, ടീന ബിബിഷ് - ഇരുവരും പബ്ലിക് ലൈബ്രറി മീങ്കുന്നം, സവിത മധു - മാറിക പബ്ലിക് ലൈബ്രറി.
12ന് രാവിലെ 10ന് ഇടപ്പള്ളി ഗവ.എച്ച് .എസ്.എസിൽ വച്ച് ജില്ലാതലമത്സരം നടക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.