മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ 13ന് വാഴപ്പിള്ളി ജെ.ബി സ്കൂളിൽ നടത്തുന്ന സർഗോത്സവ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരിച്ചു. വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ നടന്ന സംഘാടകസമിതി രൂപികരണയോഗം വാർഡ് കൗൺസിലർ ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ജി. അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. അർജുനൻ, എ.ഇ.ഒ ഇൻ ചാർജ് ഡി. ഉല്ലാസ്, സിന്ധു ഉല്ലാസ്, എം.എം. രാജപ്പൻപിള്ള, ആർ. രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സിന്ധു ഉല്ലാസ് (ചെയർപേഴ്സൺ), കെ.ആർ. വിജയകുമാർ (വൈസ് ചെയർമാൻ), ആർ. രാജീവ് ( കൺവീനർ), എം.എം. രാജപ്പൻ പിള്ള, കെ.എസ്. രാജീവൻപിള്ള ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.