മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ ബി.ആർ.സിയുടെ സഹകരണത്തോടെ പെൺകുട്ടികളെ കരാട്ടെ പഠിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. കരാട്ടെ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാ മറ്റം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്ത് അംഗങ്ങളായ നെജി ഷാനവാസ്, നിസ ടീച്ചർ ,ബി.പി.സി ആനി ജോർജ്ജ് , മദർ പി.ടി.എ പ്രസിഡന്റ് താഹിറ ഷഫീക്, ഹെഡ്മിസ്ട്രസ് ഷൈല കുമാരി എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണനും പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് കരാട്ടെ പരിശീലനത്തിന് തുടക്കം കുറിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഷൈലകുമാരി പറഞ്ഞു.