മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമന്വയം 2022 അറിവുത്സവത്തിന് തുടക്കമായി. ഉദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. ഡോ. സി. സേതുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, പഞ്ചായത്ത് മെമ്പർ നെജി ഷാനവാസ്, നിസ, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് ഷൈലകുമാരി തുടങ്ങിയവർ സംസാരിച്ചു.