ആലുവ: ഓടിക്കൊണ്ടിരിക്കെ സ്വകാര്യബസിന്റെ സ്റ്റെപ്പിനി ടയർ റോഡിൽ വീണെങ്കിലും തൊട്ടുപിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആലുവ ബ്രിഡ്ജ് റോഡിൽ കേരളകൗമുദി ബ്യൂറോ ഓഫീസിന് മുമ്പിലായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ആലുവയിലേക്ക് വന്നതാണ് ബസ്. ബസിന്റെ അടിഭാഗത്താണ് ടയർ സ്ക്രൂ ഉപയോഗിച്ച് ഘടിപ്പിച്ചിരുന്നത്. സംഭവം നടന്ന ഉടനെ കൂടുതൽ ആളുകൾ അറിയുന്നതിന് മുമ്പേ ബസ് ജീവനക്കാർ ഇറങ്ങി ടയർ ബസിനകത്തേക്ക് കയറ്റി യാത്രതുടർന്നു.