അങ്കമാലി:ജില്ലാ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. 20 സ്വർണവും 45 വെള്ളിയും 44 വെങ്കലവും നേടിയാണ്. വിശ്വജ്യോതി തിളങ്ങിയത്. സബ് ജൂനിയർ വിഭാഗത്തിൽ 328 പോയിന്റ് നേടി. വിശ്വജ്യോതി ചാമ്പ്യൻമാരായി. ജൂനിയർ വിഭാഗത്തിൽ 379 പോയിന്റ് കരസ്ഥമാക്കി രണ്ടാം സ്ഥാനത്തെത്തി മത്സരത്തിൽ മൊത്തം 707 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത അഞ്ച് ഇനങ്ങളിലും സ്വർണം നേടി ഏഴാം ക്ലാസ് വിദ്യാർത്ഥിനി കാരൺ ബെന്നി വ്യക്തിഗതചാമ്പ്യനായി. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി,പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ,വൈസ് പ്രസിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി,പരിശീലകൻ അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.