
കൊച്ചി: ഇംഗ്ലണ്ടുമായുള്ള ബ്ലൈൻഡ് ഫുട്ബാൾ പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യൻ ക്യാമ്പ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപതോളം ബ്ലൈൻഡ് ഫുട്ബാൾ താരങ്ങളാണ് പങ്കെടുക്കും. ഷാജഹാൻ, ഗോൾ കീപ്പർമാരായി സുജിത് പി.എസ്, അനുഗ്രഹ് ടി.എസ് എന്നിവരാണ് മലയാളിതാരങ്ങൾ. സുനിൽ ജെ. മാത്യു (ദേശീയ ടീം ഹെഡ് കോച്ച്), നരേഷ് സിംഗ് നയാൽ (അസിസ്റ്റന്റ് കോച്ച് ) എന്നിവരാണ് കടവന്ത്ര ഗാമ ഫുട്ബാൾ അറീനയിൽ നടക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുന്നത്. രണ്ടു മാസത്തെ ക്യാമ്പിന് ശേഷം മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് വേണ്ടി മേയ് ആദ്യം ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേയ്ക്ക് യാത്രയാകും. മൂന്നു മലയാളികൾ ക്യാമ്പിൽ ഇടംനേടിയവരിൽ ഉൾപ്പെട്ടിട്ടുണ്ട്.