
കൊച്ചി: യുക്രെയിനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനും അഭിഭാഷക ദമ്പതികളായ ടി.ബി. ഷാജിമോൻ, ഗോവിന്ദു പി. രേണുകാ ദേവി എന്നിവരും നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അഭിഭാഷക ദമ്പതികളുടെ ഖാർകീവിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ മകളെയുൾപ്പെടെ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ കൂടുതൽ വിശദാംശം അറിയിക്കാൻ ഹർജിക്കാർ സമയം ആവശ്യപ്പെട്ടതിനാലാണ് ഹർജി മാറ്റിയത്.