koyth
മധുരിമ ജെ. എൽ.ജിയുടെ കൂട്ടായ്മയുടെ ചാവേലി പൂക്കോട്ടിൽ പാടത്തെ വിളവെടുപ്പ് കൊയ്ത്തുത്സവം പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ് കുമാർ, കെ.കെ. ജയേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് മൂന്നാംവാർഡിലെ മധുരിമ ജെ.എൽ.ജി കൂട്ടായ്മയുടെ ചാവേലി പൂക്കോട്ടിൽ പാടത്തെ വിളവെടുപ്പ് കൊയ്ത്തുത്സവം പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ്കുമാർ, കെ.കെ. ജയേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ജെ എൽ.ജി പ്രസിഡന്റ് അച്ചാമ്മ ഏലിയാസ്, മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, ബിന്ദു സന്തോഷ്, ശശി ചെല്ലിശേരി, ടി. രാധാമണിയമ്മ, രശ്മി തനിമ, രുക്മിണി ശശി, അമ്പിളി രാമൻ, ചിന്നമ്മ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.