കോലഞ്ചേരി: കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഴുവന്നൂർ നോർത്ത് യൂണി​റ്റ് വാർഷികസമ്മേളനം നടത്തി. മഴുവന്നൂർ പഞ്ചായത്ത് അംഗം വി.ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് കെ.വി. നീലാംബരൻ അദ്ധ്യക്ഷനായി. ജില്ലാകമ്മി​റ്റി അംഗം കെ.കെ. ഗോപാലൻ, എം.എൻ. കൃഷ്ണൻ, ജോസ് കെ. ജോസഫ്, കെ. സുകുമാരൻ, എം.കെ. മദനമോഹനൻ, എ.എൻ. ഭാസ്‌കരൻ, എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. നീലാംബരൻ (പ്രസിഡന്റ്), വി.എൻ. നാരായണൻ ഇളയത് (സെക്രട്ടറി), എ.എൻ. ഭാസ്‌കരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.