ആലുവ: മുപ്പത്തടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ് റൂം നെപ്ട്യൂൺ റെഡിമിക്‌സ് കോൺക്രീറ്റ് കമ്പനി പുതിയ ഡെസ്‌കുകളും ബെഞ്ചുകളും അനുബന്ധ സാമഗ്രികളും നൽകി നവീകരിച്ചു. നവീകരിച്ച ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. മെമ്പർ കെ.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജി. അജിതകുമാരി, നെപ്ട്യൂൺ ബിസിനസ് ഹെഡ് പ്രതീഷ് സുകുമാരൻ, എച്ച്.ആർ മാനേജർ സി. ഉണ്ണിക്കൃഷ്ണൻ, പി.ആർ.ഒ ശ്യാം എസ്. നായർ, ക്വാളിറ്റി കൺട്രോൾ മാനേജർ ജിലു ഏലിയാസ്, പി.ടി.എ. പ്രസിഡന്റ് അജയകുമാർ എന്നിവർ പ്രസംഗിച്ചു.