കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സാണ് ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഗ്നിശമനപ്രവർത്തനങ്ങൾ, വാതകച്ചോർച്ച, കിണറുകളിൽ അകപ്പെട്ടുപോയവരെ ഫയർമാൻസ് ചെയർനോട്ട് ഉപയോഗിച്ച് രക്ഷിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനമാണ് നൽകിയത്. ഫയർഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി.വി. പാലോസ്, ഓഫീസർ പി.ആർ. റെനീഷ് എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ആർ. ഗോപി, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാർ, സീനിയർ അസി. അഞ്ജു മോഹൻ, ഗൈഡ് ക്യാപ്ടൻ ലെനീജ എം.ആർ, സ്കൗട്ട് മാസ്റ്റർ സിബിൻ എൻ.ബി എന്നിവർ നേതൃത്വം നൽകി.